ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് 47 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി

നിവ ലേഖകൻ

Indian rescue Laos cyber scam

ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. ബോകിയോ പ്രവിശ്യയിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷൽ ഇക്കണോമിക് സോണിൽ നിന്നാണ് ഇന്ത്യൻ എംബസി അധികൃതർ ഇവരെ രക്ഷിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്ഷിക്കപ്പെട്ടവരിൽ 18 പേർ നേരിട്ട് എംബസിയിൽ സഹായം അഭ്യർത്ഥിച്ചെത്തിയവരും, 29 പേർ ലാവോസ് സർക്കാർ ജീവനക്കാർ രക്ഷിച്ച് എംബസിയിലെത്തിച്ചവരുമാണ്. ഇതിൽ 30 പേരെ ഇതിനോടകം തന്നെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചു കഴിഞ്ഞു.

ബാക്കിയുള്ള 17 പേരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസി അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ വിയൻ്റീനിലെ ഇന്ത്യൻ എംബസി അധികൃതർ 635 ഇന്ത്യാക്കാരെ ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയം കഴിഞ്ഞ മാസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ലാവോസിലെ അധികൃതരുമായി ചർച്ച ചെയ്തിരുന്നു. ലാവോസിൽ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിൽ നടക്കുന്ന റിക്രൂട്ട്മെൻ്റുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ഇന്ത്യൻ ഏജൻസികൾ നടത്തുന്നുണ്ട്.

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

ഇതിന്റെ ഭാഗമായി എൻഐഎ സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിക്രൂട്മെൻ്റ് ഏജൻസികളിൽ പരിശോധന നടത്തി. ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ലാവോസിലേക്ക് റിക്രൂട്മെൻ്റ് നടത്തുന്ന സംഘങ്ങളുടെ കേന്ദ്രങ്ങളിലും പരിശോധന നടന്നിട്ടുണ്ട്.

Story Highlights: 47 Indian nationals rescued from cyber scam centers in Laos

Related Posts
ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുമായി എംബസി; ഹെൽപ്പ് ലൈൻ നമ്പറുകൾ ലഭ്യമാണ്
Iran Israel tensions

ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി ആവശ്യമായ നടപടികൾ സ്വീകരിച്ചു. Read more

മനുഷ്യക്കടത്ത് കേസ്: കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അഞ്ചുമാസത്തിനു ശേഷം പിടികൂടി
human trafficking case

മനുഷ്യക്കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ അഞ്ച് മാസത്തിനു ശേഷം Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
ജീൻ-ക്ലോഡ് വാൻ ഡാമിനെതിരെ മനുഷ്യക്കടത്ത് കേസ്
Jean-Claude Van Damme trafficking

അനധികൃതമായി കടത്തപ്പെട്ട സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണത്തിൽ ജീൻ-ക്ലോഡ് വാൻ ഡാമെക്കെതിരെ കേസ്. Read more

വാഹന ഉടമകളെ ലക്ഷ്യം വെച്ച് പുതിയ സൈബർ തട്ടിപ്പ്
Cyber Scam

ട്രാഫിക്ക് വയലേഷൻ നോട്ടീസ് എന്ന പേരിൽ വ്യാജ സന്ദേശങ്ങളും APK ഫയലും വാട്സ്ആപ്പ് Read more

റഷ്യൻ കൂലിപ്പട്ടാളം കേസ്: മുഖ്യപ്രതികൾ പിടിയിൽ
Human Trafficking

റഷ്യയിലെ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. സന്ദീപ് Read more

കുവൈറ്റ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്; യുഎഇയിൽ 15,000 ഇന്ത്യക്കാർക്ക് സഹായം
Kuwait Indian Embassy Open House

കുവൈറ്റിലെ ഇന്ത്യൻ എംബസി ജനുവരി 8-ന് ഓപ്പൺ ഹൗസ് നടത്തുന്നു. യുഎഇയിലെ പൊതുമാപ്പ് Read more

കമ്പോഡിയ ഓൺലൈൻ തട്ടിപ്പ് കേസ്: പ്രധാന പ്രതി അറസ്റ്റിൽ
Cambodia online job scam

കമ്പോഡിയയിലെ ഓൺലൈൻ തട്ടിപ്പ് കമ്പനിയിൽ തൊഴിലന്വേഷകരെ കുടുക്കിയ കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
മ്യാൻമാറിൽ കുടുങ്ങിയ 14 ഇന്ത്യക്കാർ; തിരിച്ചുവരാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിപ്പ് കമ്പനി
Myanmar job scam Indians trapped

തൊഴിൽ തട്ടിപ്പിന്റെ ഇരകളായി 14 ഇന്ത്യക്കാർ മ്യാൻമാറിൽ കുടുങ്ങിക്കിടക്കുന്നു. ബാങ്കോക്കിൽ ജോലി വാഗ്ദാനം Read more

കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ നാട്ടിലേക്ക് മടങ്ങുന്നു
Malayali youths Cambodia cyber scam

കംബോഡിയയിൽ സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട ഏഴ് മലയാളി യുവാക്കൾ നാട്ടിലേക്ക് Read more

കംബോഡിയയിലേക്ക് യുവാക്കളെ കടത്തിയ കേസ്: പേരാമ്പ്ര പോലീസ് കേസെടുത്തു; മറ്റ് ചിലർ രക്ഷപ്പെട്ട് നാട്ടിലെത്തി
Cambodia youth trafficking

കംബോഡിയയിലേക്ക് യുവാക്കളെ കടത്തിയ കേസിൽ കോഴിക്കോട് പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. Read more

Leave a Comment