
പതിനാലുവയസുകാരിയുടെ മുന്നില് നഗ്നതാ പ്രദര്ശനം നടത്തിയെന്ന പരാതിയിൽ 44 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കൊച്ചി ചെറായിയിലാണ് സംഭവം.സംഭവത്തിൽ പള്ളിപ്പുറം കാവാലംകുഴി ആന്റണിയാണ് പോലീസ് പിടിയിലായത്.
ആന്റണിക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒക്ടോബര് 8 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം.
പെണ്കുട്ടിയ്ക്ക് മുന്നില് നഗ്നതാ പ്രദര്ശനം നടത്തിയ ആന്റണിക്കെതിരെ കുട്ടിയുടെ വീട്ടുകാര് പൊലീസില് പരാതിപ്പെടുകയായിരുന്നു.എന്നാൽ ഇതിനിനു പിന്നാലെ ഒളിവില് പോയ പ്രതിയെ ഇന്ന് പുലര്ച്ചെ പള്ളിപ്പുറത്ത് വച്ച് പോലീസ് പിടികൂടി.
ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില് ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Story highlight : 44 year old man arrested for posing nude in front of a 14 year old girl