മധ്യപ്രദേശ് : ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചതായി റിപ്പോർട്ട്.
കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് തീപിടിത്തമുണ്ടായത്.
സംഭവത്തിൽ 36 കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.ഇന്നലെ രാത്രിയോടെ ആയിരുന്നു അപകടം.
ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടുത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
അപകടസമയത്ത് 40 കുട്ടികളാണ് വാർഡിൽ ഉണ്ടായിരുന്നത്.ഫയർഫോഴ്സിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്.
സംഭവത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു.
Story highlight : 4 newborn babies died in fire accident at Bhopal hospital.