കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലൻസ് ഓടിച്ചു ; നാലുപേര്‍ക്കു പരുക്ക്.

Anjana

4 injured in Ambulance accident at Kottayam.

കോട്ടയം കട്ടച്ചിറയില്‍ കരിക്ക് വില്‍പ്പനക്കാരന്‍ ഓടിച്ച ആംബുലന്‍സ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേര്‍ക്കു പരുക്ക്.നിയന്ത്രണംവിട്ട ആംബുലന്‍സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറുകയായിരുന്നു.വെള്ളിയാഴ്ച വൈകിട്ടു 4 മണിയോടെയാണ് അപകടം ഉണ്ടായത്.

പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.ആംബുലന്‍സ് ഡ്രൈവര്‍ കരിക്കു കുടിക്കാന്‍ ഇറങ്ങിയ സമയം കരിക്ക് കടയുടെ മുൻപിലായിട്ടാണു ആംബുലന്‍സ്  പാർക്ക് ചെയ്തിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതു മാറ്റി പാർക്ക് ചെയ്യുന്നതിനായി കരിക്കു വിൽപനക്കാരൻ സ്വയം വാഹനത്തിനുള്ളിൽ കയറുകയും ഗിയർ മാറ്റിയതിലുണ്ടായ പിഴവു മൂലം ആംബലുൻസ് പിന്നോട്ടുനീങ്ങി അപകടത്തിൽപ്പെടുകയായിരുന്നു.

ഡ്രൈവർ അറിയാതെയാണ് കരിക്ക് വിൽപനക്കാരൻ വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിച്ചത്.സംഭവശേഷം കരിക്ക് വിൽപനക്കാരനെ അന്വേഷിച്ച് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല.

Story highlight : 4 injured in Ambulance accident at Kottayam.