Headlines

Kerala News

സ്പെഷ്യൽ ഡ്രൈവ് ; 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ.

police special drive
Photo credit – CPPR

കോഴിക്കോട് സിറ്റി പരിധിയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികൾ അറസ്റ്റിലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെയാണ് പിടികൂടിയത്.

കോഴിക്കോട് സിറ്റി കമ്മീഷണർ എവി ജോർജിൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ സ്വപ്നിൽ മഹാജൻ്റെ  നേതൃത്വത്തിലായിരുന്നു സ്പെഷ്യൽ ഡ്രൈവ്.


നടക്കാവ് പൊലീസ് സ്റ്റേഷനിൽ 7 പേർ,വെള്ളയിൽ- 5, ടൗൺ -4, കുന്ദമംഗലം -3 , എലത്തൂർ 3, ട്രാഫിക് – 2, ചേവായൂർ – 2, കസബ – 1, പന്നിയങ്കര – 1, മെഡിക്കൽ കോളേജ് – 1, ബേപ്പൂർ– 1  എന്നിങ്ങനെയാണ് പ്രതികളെ പൊലീസ് സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും എസ്എച്ച്ഒ-മാരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.

തുടർന്ന് വിദേശത്തുള്ള പിടികിട്ടാപുള്ളികൾക്കെതിരായി ലുക്ക് ഔട്ട് നോട്ടീസ് അയച്ചു നടപടികൾ ശക്തമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Story highlight : 30 accused arrested in Kozhikode special drive.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ

Related posts