
ബെംഗലുരുവിലെ അനേക്കൽ ഗ്രീൻ വാലി റിസോർട്ടിൽ മലയാളികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി പാർട്ടിയിൽ മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ 4 യുവതികളും അടക്കം 28 പേരാണ് പോലീസ് പിടിയിലായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
റിസോർട്ടിൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ ഉൾപ്പെടെ 14 ബൈക്കുകൾ, ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസനാണ് റിസോർട്ട് ഉടമ. ‘ഉഗ്രം’ എന്ന ആപ്പിലൂടെയാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്.
ബെംഗലുരുവിലെ മലയാളികളായ കോളജ് വിദ്യാർത്ഥികളും ഐടി ജീവനക്കാരുമടക്കം മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്.
Story highlight : 28 people including malayalees arrested for Drug party in Bangalore.