Headlines

World

ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാർ അഫ്​ഗാനിൽനിന്ന് മടങ്ങിവരുന്നു എന്ന് റിപ്പോർട്ട്.

ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാർ മടങ്ങിവരുന്നു

അഫ്​ഗാനിസ്താനിൽ ഐഎസില്‍ ചേര്‍ന്നവര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങുന്ന സംഘത്തിൽ 25 പേർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, തീരദേശമേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്റലിജൻസ് ബ്യൂറോ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാബൂളിലെ ബാ​ഗ്രാം ജയിലിലാണ് പുരുഷന്മാരെ അടച്ചിരുന്നത്. പുൾ -ഇ ഛർകിയിലാണ് സ്ത്രീകളെ പാർപ്പിച്ചിരുന്നത്. ഈ രണ്ട് ജയിലുകളിലുള്ളവരാണ് ഇപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. ജയിൽ മോചിതരായ ഇവർ നേരത്തെ നം​ഗർഹാറിലേക്ക് പോയി എന്നായിരുന്നു വിവരം.

എന്നാൽ ഇവർ നം​ഗർഹാറിലേക്ക് പോയിട്ടില്ലെന്നും മറിച്ച് വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, തീരദേശമേഖലകള്‍ എന്നിവ വഴി ഇന്ത്യയിലേക്ക് തിരികെയെത്താനാണ് ശ്രമം എന്നും വിവരമുണ്ട്. 25 പേർ ഉള്ള സംഘത്തോടൊപ്പം സ്ത്രീകളും കുട്ടികളും ചേർന്നിട്ടുണ്ട്.

Story highlight :25 ISIS terrorists returns to India.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts