കേരളത്തിൽ ഇന്ന് 22,064 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,63,098 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 13.53 ആണ്.
സംസ്ഥാനത്ത് കോവിഡ് സാന്നിധ്യം കണ്ടെത്തുന്നതിനായി ആകെ 2,68,96,792 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ 128 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചതിനാലെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 16,585ആയി ഉയർന്നു.
ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ച് കണക്കുകൾ:
തിരുവനന്തപുരം-1222
കൊല്ലം-1517
ആലപ്പുഴ-991
പത്തനംതിട്ട-568
കോട്ടയം-1000
ഇടുക്കി-426
എറണാകുളം-2359
തൃശ്ശൂർ-2752
പാലക്കാട്-2034
മലപ്പുറം-3679
കോഴിക്കോട്-2619
വയനാട്-693
കണ്ണൂർ-1275
കാസർഗോഡ്-929
പുതുതായി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില് 161 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. ആകെ 20,891 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പര്ക്ക ഉറവിടം വ്യക്തമല്ലാത്ത 910 കൊവിഡ് കേസുകളാണുള്ളത്.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
തിരുവനന്തപുരം-113
കൊല്ലം-1514
ആലപ്പുഴ-978
പത്തനംതിട്ട-553
കോട്ടയം-933
ഇടുക്കി-414
എറണാകുളം-2317
തൃശ്ശൂർ-2738
പാലക്കാട്-1433
മലപ്പുറം-3514
കോഴിക്കോട്-2597
വയനാട്-679
കണ്ണൂർ-1194
കാസർഗോഡ്-914
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 102 ആണ്.
കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
തിരുവനന്തപുരം-1
കൊല്ലം-2
പത്തനംതിട്ട-5
കോട്ടയം-3
എറണാകുളം-5
പാലക്കാട്-20
മലപ്പുറം-12
കോഴിക്കോട്-2
വയനാട്-5
കണ്ണൂർ-20
കാസർഗോഡ്-11
തൃശൂർ -9
ആലപ്പുഴ-5
ഇടുക്കി -2
സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിൽ
16,649 പേര് രോഗമുക്തി നേടി.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം-1013
കൊല്ലം-889
ആലപ്പുഴ-768
പത്തനംതിട്ട-406
കോട്ടയം-1148
ഇടുക്കി-331
എറണാകുളം-2026
തൃശ്ശൂർ-2713
പാലക്കാട്-960
മലപ്പുറം-2779
കോഴിക്കോട്-1653
വയനാട്-463
കണ്ണൂർ-755
കാസർഗോഡ്-745
ആകെ 4,54,080 പേരാണ് കേരളത്തിൽ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 4,26,600 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിൽ കഴിയവെ 27,480 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 2809 പേരെ കൂടി പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചു.
തദ്ദേശ സ്വയംഭരണ 62 പ്രദേശങ്ങളിൽ ടി.പി.ആര്. 5ന് താഴെയുള്ളതും 294 പ്രദേശങ്ങൾ ടി.പി.ആര്. 5നും 10നും ഇടയിൽ ഉള്ളതും 355 പ്രദേശങ്ങൾ ടി.പി.ആര്.10നും 15നും ഇടയിൽ ഉള്ളതും 323 പ്രദേശങ്ങൾ ടി.പി.ആര്. 15ന് മുകളിലുള്ളതുമാണ്.
Story Highlights: 22,064 confirmed covid cases in Kerala.