Headlines

Awards, Kerala News

രണ്ടുവയസ്സുകാരി ഷെല്ലാ മേഹ്വിഷിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.

India book of record

മലപ്പുറം ജില്ലയിലെ ചെനക്കലങ്ങാടിയിൽ ഫായിസ് ഫസ്ല ദമ്പതികളുടെ മകളാണ് രണ്ടു വയസ്സുകാരിയായ ഷെല്ലാ മെഹവിഷ്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓർമ്മയുടെ കാര്യത്തിൽ ആളൊരു മിടുക്കിയാണ്.എട്ട് പക്ഷികള്‍, എട്ട് വാഹനങ്ങള്‍, പത്ത് ശരീര അവയവങ്ങള്‍, ആറ് തരം നിറങ്ങള്‍, നാല് രാജ്യങ്ങളുടെ ദേശീയ ചിഹ്നം എന്നിവ ഇഗ്ലീഷ് ഭാഷയില്‍ പറഞ്ഞും 6 മൃഗങ്ങളുടെ ശബ്ദം അനുകരിക്കാനും ഈ കൊച്ചുമിടുക്കിക്കാവും.

ഈ കഴിവിനെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകരിച്ചത്.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സർട്ടിഫിക്കറ്റും, മെഡലും, ഐഡൻറിറ്റി കാർഡും ഷെല്ലയ്‌ക്ക് ലഭിച്ചു. 

രണ്ടു വയസ്സുകാരിയായ മകൾക്ക് ചില കാര്യങ്ങൾ ഓർത്തുവയ്ക്കാൻ പ്രത്യേക കഴിവാണെന്ന് മാതാവ് പറഞ്ഞിരുന്നു.ഒഴിവുസമയങ്ങളിൽ മാതാപിതാക്കൾ തന്നെയാണ് കൊച്ചുമിടുക്കിയുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചത്.

ലോക് ഡൗൺ കാലത്താണ് മകൾക്ക് കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചു കൊടുത്തത്. ഇപ്പോൾ കുടുംബത്തിൻറെ അഭിമാനമായി ഇരിക്കുകയാണ് മകൾ ഷെല്ല.

കോവിഡ് കാലമായതിനാൽ ഓൺലൈൻ വഴിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അധികൃതരുമായി ബന്ധപ്പെട്ടത്.

Story highlight : 2 year girl on India book of records.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts