
കൊച്ചി നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
കെ.പി.വള്ളോൻ റോഡിൽ അർധരാത്രി 12 മണിയോടെ നടന്ന അപകടത്തിൽ മലപ്പുറം സ്വദേശി അനീഷ് (26), ഇളമക്കര സ്വദേശി എഡ്വേർഡ് (47) എന്നിവരാണ് മരണപ്പെട്ടത്.
പരിക്കേറ്റ അനന്തു, ജോസഫ്, തോമസ് എന്നിവർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
അനീഷ് ഓടിച്ചിരുന്ന ബൈക്കിൽ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.
ഇവർ സഞ്ചാരിച്ചിരുന്ന ബൈക്ക് മറ്റു രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.
പോലീസ് സംഭവം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Story highlight : 2 killed in bike accident at kochi.