
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് കുട്ടികൾ മരണപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ട്.
ഇവരിൽ ആറ് പേരെ ഇതു വരെ രക്ഷപ്പെടുത്തിയതായും ഇവരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
അപകടമുണ്ടായതിനെ തുടർന്ന് ഉടൻതന്നെ പോലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കാരമാവുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്രപ്രദേശിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Story highlight : 2 children died in a building collapse at Andhra Pradesh.