പാലക്കാട് മാങ്കുറുശ്ശി കക്കോട് ഭർതൃവീട്ടിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ചനിലയിൽ .അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃ വീട്ടിലെ മാനസിക പീഡനമാണ് നഫ്‌ലയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.പത്ത് മാസം മുൻപായിരുന്നു നഫ്‌ലയുടെയും മുജീബിന്റെയും വിവാഹം.വ്യാഴായ്ച്ച രാത്രി പുറത്തുപോയി തിരികെയെത്തിയ മുജീബ് നഫ്‌ലയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മേൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖബറടക്കി.ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ-കമുറുലൈസ ദമ്പതികളുടെ മകളാണ് മരണപ്പെട്ട നഫ്‌ല. ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
Story highlight : 19 year old committed suicide in her husband’s house.