
ഒമാനില് 15 വയസുകാരന് തന്റെ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു.ഖസ്ബ വിലായത്തിലത്തില് നിന്നുമാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മുസന്ദം ഗവര്ണറേറ്റിലാണ് പെണ്കുട്ടികള് കൊല്ലപ്പെട്ടതെന്ന് റോയല് ഒമാന് പൊലീസ് അറിയിച്ചു.
രണ്ട് പെൺകുട്ടികളെയും തങ്ങളുടെ 15 വയസുള്ള സഹോദരൻ കുത്തികൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ ഇവരുടെ അമ്മയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിച്ച അമ്മ അപകട നില തരണം ചെയ്തതായാണ് വിവരം.
കേസ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
Story highlight : 15 year old stabs his sisters to death in Oman.