ഉത്തര്‍ പ്രദേശില്‍ 13കാരിക്ക് വിഷം നല്‍കി; അജ്ഞാതര്‍ക്കെതിരെ കേസ്

Anjana

student poisoned Uttar Pradesh

ഉത്തര്‍ പ്രദേശിലെ പിലിഭിത്തിലെ ദേവിപുര ഗ്രാമത്തില്‍ 13 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന് പുറത്ത് വച്ച് വിഷം നിര്‍ബന്ധിച്ച് കഴിപ്പിച്ച സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച സ്‌കൂളിന് പുറത്ത് വച്ചാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ ലഭ്യമായതോടെ പെണ്‍കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.

സംഭവത്തില്‍ നാലംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അജ്ഞാതരായ മൂന്ന് പുരുഷന്മാര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ബന്ധുക്കളും പിതാവുമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് അജ്ഞാതര്‍ പെണ്‍കുട്ടിക്ക് വിഷം നല്‍കിയതെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് സംഭവത്തിന് പിന്നിലെന്നാണ് കുട്ടിയുടെ അമ്മാവന്‍ ആരോപിക്കുന്നത്. കൃഷി സ്ഥലത്തേച്ചൊല്ലി സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കം നില നിന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്ക് ശേഷമാണ് സംഭവങ്ങള്‍ പെണ്‍കുട്ടി വിശദമാക്കിയത്. ഗജ്‌റൌല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Story Highlights: 13-year-old student forcibly poisoned outside school in Uttar Pradesh, case registered against unknown persons

Leave a Comment