തൃശ്ശൂർ: കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രത്തിൽ പറയുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി കോടികൾ സംസ്ഥാനത്ത് എത്തിച്ചുവെന്നാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ബി.ജെ.പി. കേരളത്തിലെത്തിച്ചത് 12 കോടി രൂപയാണ്. ഇപ്പോൾ പുറത്ത് വന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളാണ്.
കൊടകര കവർച്ച നടന്നയുടൻ ധർമ്മരാജൻ ബി.ജെ.പി. അധ്യക്ഷൻ കെ സുരേന്ദ്രനെ വിളിച്ചു. സുരേന്ദ്രനുമായി സംസാരിച്ചത് സുരേന്ദ്രന്റെ മകന്റെ ഫോണിൽ വിളിച്ചായിരുന്നു.
ഇതുകൂടാതെ കുറ്റപത്രത്തിൽ,ധർമ്മരാജൻ വിവിധ ബി.ജെ.പി. നേതാക്കളെയും വിളിച്ചിരുന്നതായും പറയുന്നു. പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്, കൊടകര കവർച്ച നടന്ന ദിവസത്തിൽ 6.3 കോടി രൂപ തൃശ്ശൂർ ബി.ജെ.പി. ഓഫീസിൽ എത്തിച്ചിരുന്നുവെന്നാണ്.
വിവിധയിടങ്ങളിലേക്ക് പണം എത്തിച്ചത് കോഴിക്കോട് നിന്ന് പിക്കപ്പ് ലോറി വഴിയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 3 ചാക്കു കെട്ടുകളായാണ് പണം എത്തിച്ചത്.
1.4 കോടി രൂപ വീതം ആലപ്പുഴയിലും പത്തനംതിട്ടയിലുമായി എത്തിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. പണം സംസ്ഥാനത്തെത്തിയത് മൂന്ന് തവണയായിട്ടാണ്.
പണം എത്തിച്ചത് ധർമ്മരാജൻ നേരിട്ടാണ്. പണം കിട്ടാൻ കർണാടകയിലെത്തി ടോക്കൺ കാണിച്ചാൽ മതിയാകും. ടോക്കണായി കാണിക്കാൻ ബി.ജെ.പി ഉപയോഗിച്ചിരുന്നത് പത്ത് രൂപയാണ്.
ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയാണ് വിവരങ്ങൾ ധർമ്മരാജന് കൈമാറിയിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.
Story highlight: 12 crore for local body elections. Immediately after the robbery, Dharmarajan called K Surendran.