തിരുവനന്തപുരം പൗഡികോണം സുഭാഷ് നഗറിൽ പതിനൊന്ന് വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനലിൽ കെട്ടിയിരുന്ന റിബൺ കഴുത്തിൽ കുരുക്കിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു അപകടം നടന്നത്.
ഇളയ കുട്ടി അയൽക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ റിബൺ മുറിച്ച് കുട്ടിയെ എസ്എടി ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. പിതാവ് ഓട്ടോ ഡ്രൈവറും മാതാവ് സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ്.
കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.
Story Highlights: An 11-year-old girl was found dead from hanging inside her house in Thiruvananthapuram, Kerala.