രാജ്യത്തു കഴിഞ്ഞവർഷം റോഡപകടങ്ങൾ മുഖേന 1.20 ലക്ഷം പേർ മരിച്ചു.പ്രതിദിനം ശരാശരി 328 പേർ മരണപ്പെട്ടതായി നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി.) 2020 -ലെ ‘ക്രൈം ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
മരണങ്ങൾക്കു കാരണം സമൂഹത്തിന്റെ വിവിധ തുറകളിലുണ്ടാകുന്ന അവഗണനയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ അധികൃതരുടെ അവഗണമൂലം കഴിഞ്ഞ വർഷം 133 പേരും, 2019-ൽ 201 പേരും, 2018-ൽ 218 പേരും മരണപ്പെട്ടിരുന്നു.
പ്രാദേശിക ഭരണകൂടങ്ങളുടെ അവഗണനയെ തുടർന്ന് 2020-ൽ 51 പേർ മരണത്തിനിടയായിട്ടുണ്ട്. 2019-ൽ ഇത് 147-ഉം 2018 ൽ 40-ഉം ആയിരുന്നു. മറ്റുതരത്തിലുള്ള ഉപേക്ഷമൂലം 6,367 പേർ 2020-ലും,2019-ൽ 7,912- പേരും,2018-ൽ 8,687 പേരും മരണമടഞ്ഞു.
സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കെതിരായ കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ വർഷം കുറവുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Story highlight : 1.20 lakh death on the road in 2020 Report of the NCRB.