പരിയേറും പെരുമാൾ സിനിമയിലെ കറുപ്പി വാഹനാപകടത്തിൽ മരിച്ചു

Anjana

Updated on:

Karuppi dog Pariyerum Perumal death
പരിയേറും പെരുമാൾ എന്ന മാരി സെൽവരാജ് ചിത്രത്തിലെ കറുപ്പി എന്ന നായയുടെ മരണം സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സിനിമയിലെ മനുഷ്യർ സമ്മാനിച്ച വൈകാരിക മുഹൂർത്തങ്ങൾക്കും മേലെയായിരുന്നു കറുപ്പിയുടെ സാന്നിധ്യം. ശരീരവും ആത്മാവും കൊണ്ട് സിനിമയിലെ ഓരോ നിമിഷങ്ങളെയും സമ്പന്നമാക്കിയ കറുപ്പി ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു. ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് റോഡിലൂടെ വിരണ്ട് ഓടിയപ്പോൾ അജ്ഞാത വാഹനമിടിച്ചാണ് കറുപ്പി മരിച്ചത്. സിനിമയിൽ അഭിനയിച്ച വിജയമുത്തുവിന്‍റെ വളർത്തു നായയായിരുന്നു കറുപ്പി. തമിഴകത്തെ ജാതീയ അസമത്വത്തെ വിഷയമാക്കി ഡോ. ബിആർ അംബേദ്കർ മുന്നോട്ട് വച്ച ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്‍റെ രാഷ്ട്രീയം പറയുന്ന തമിഴ് സിനിമയാണ് പരിയേറും പെരുമാൾ. മാരി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ വക്കീലാവാൻ ആഗ്രഹിക്കുന്ന കഥാപാത്രമായിട്ടാണ് കതിർ എത്തുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. പാ രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ നിർമ്മാതാവ്.
  രേഖ: ആസിഫ് അലിയുടെ അഭിനയം കണ്ടിരിക്കാൻ രസം, അനശ്വര രാജന്റെ പ്രതികരണം വൈറൽ
Story Highlights: Karuppi, the beloved dog from the Tamil film ‘Pariyerum Perumal’, dies in a road accident during Diwali celebrations.
Related Posts
സിനിമാ കരിയറിന്റെ തുടക്കം: ബാലയുടെ ഫോൺ കോൾ ജീവിതം മാറ്റിമറിച്ചതായി സൂര്യ
Suriya career Bala

നടൻ സൂര്യ തന്റെ സിനിമാ കരിയറിന്റെ തുടക്കത്തെക്കുറിച്ച് വെളിപ്പെടുത്തി. സംവിധായകൻ ബാലയുടെ ഫോൺ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തമിഴ് സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകൻ എൻ കോതണ്ഡരാമൻ അന്തരിച്ചു
N Kothandaraman

തമിഴ് സിനിമയിലെ പ്രശസ്ത സംഘട്ടന സംവിധായകനും നടനുമായ എൻ കോതണ്ഡരാമൻ (65) ചെന്നൈയിൽ Read more

  അമ്മയുടെ കുടുംബ സംഗമം: വിവാദങ്ങൾക്കിടയിൽ ഐക്യത്തിനായുള്ള നീക്കം
വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ പോലീസ്-മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധന ആരംഭിച്ചു
Kerala road safety inspection

സംസ്ഥാനത്തെ വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന ആരംഭിച്ചു. Read more

സൂര്യ 45-ൽ മലയാളി താരങ്ങൾ; ഇന്ദ്രൻസും സ്വാസികയും പ്രധാന വേഷങ്ങളിൽ
Suriya 45 Malayalam actors

സൂര്യ 45 എന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും പ്രധാന വേഷങ്ങളിൽ Read more

സലിം കുമാർ വെളിപ്പെടുത്തുന്നു: വിട്ടുകളഞ്ഞ വേഷങ്ങളും കുറ്റബോധവും
Salim Kumar declined roles

നടൻ സലിം കുമാർ വിട്ടുകളഞ്ഞ വേഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. തമിഴ് സിനിമകളിലെ അവസരങ്ങൾ Read more

പബ്ലിസിറ്റിക്കല്ല, സത്യസന്ധതയ്ക്ക് വേണ്ടി: ധനുഷുമായുള്ള വിവാദത്തിൽ നയൻതാരയുടെ മറുപടി
Nayanthara Dhanush controversy

നടി നയൻതാര ധനുഷുമായുള്ള വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി മറ്റൊരാളുടെ Read more

  കാർട്ടൂൺ നെറ്റ്‌വർക്ക് അവസാനിപ്പിക്കുന്നില്ല; വെബ്സൈറ്റ് അടച്ചുപൂട്ടൽ തെറ്റിദ്ധരിപ്പിച്ചു
ധനുഷുമായുള്ള പ്രശ്നത്തിൽ നയന്താര പ്രതികരിക്കുന്നു; സത്യത്തിൽ നിന്നാണ് ധൈര്യം വരുന്നതെന്ന് നടി
Nayanthara Dhanush controversy

നടി നയന്താര നടൻ ധനുഷുമായുള്ള പ്രശ്നത്തിൽ ആദ്യമായി പ്രതികരിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും Read more

അജിത്തിന്റെ പുതിയ അഭ്യർത്ഥന: ‘കടവുളേ അജിത്തേ’ എന്ന വിളി ഒഴിവാക്കണമെന്ന്
Ajith fan nickname request

തമിഴ് നടൻ അജിത് 'കടവുളേ അജിത്തേ' എന്ന വിളിപ്പേര് ഉപയോഗിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ചു. Read more

സൂരറൈ പോട്ര് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു: അപർണ ബാലമുരളി
Aparna Balamurali Soorarai Pottru

അപർണ ബാലമുരളി 'സൂരറൈ പോട്ര്' സിനിമയെക്കുറിച്ച് സംസാരിച്ചു. ഈ ചിത്രം തന്റെ ജീവിതത്തിൽ Read more

അമരൻ സിനിമയിലെ വിവാദ ഫോൺ നമ്പർ രംഗം നീക്കം ചെയ്തു; വിദ്യാർത്ഥിയോട് മാപ്പ് പറഞ്ഞ് നിർമാതാക്കൾ
Amaran movie phone number controversy

അമരൻ സിനിമയിൽ വിദ്യാർത്ഥിയുടെ ഫോൺ നമ്പർ അനധികൃതമായി ഉപയോഗിച്ചതിനെ തുടർന്ന് വിവാദമായി. പരാതിയെ Read more

Leave a Comment