ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയിൽ ജാമ്യം; ജഡ്ജിയെ ജുഡീഷ്യല് ചുമതലകളിൽ നിന്ന് മാറ്റി.

നിവ ലേഖകൻ

Patna rape case justice
Photo credit – live law.in

ബീഹാറിൽ ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചതിനെതിരെ കീഴ്കോടതി ജഡ്ജിക്കെതിരെ പട്ന ഹൈക്കോടതിയുടെ ഉത്തരവ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കീഴ്ക്കോടതി ജഡ്ജിയെ ജുഡീഷ്യല് ചുമതലകളിൽ നിന്ന് മാറ്റിനിര്ത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മധുബാനിയിലെ അഡീഷണല് ജില്ലാ സെഷന്സ് ജഡ്ജിയായ അവിനാഷ് കുമാര് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡീഷ്യല് ജോലികളില് നിന്ന് വിട്ടുനില്ക്കാനാണ് പട്ന ഹൈക്കോടതിയുടെ നിര്ദേശം.

പ്രതിയായ ലാലന് കുമാറിന് 20 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നും അതിനാല് ജാമ്യം അനുവദിക്കണമെന്നും സമൂഹസേവനം ചെയ്യാന് പ്രതി തയ്യാറാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.

അതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ വിചിത്രമായ വിധി.ബലാത്സംഗ ശ്രമത്തിന് ഇരയായ യുവതിയുള്പ്പെടെ ഗ്രാമത്തിലുള്ള എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള് അടുത്ത ആറ് മാസത്തേക്ക് സൗജന്യമായി അലക്കി തേച്ച് നല്കണമെന്ന നിര്ദേശത്തോടെയാണ് പ്രതിക്ക് ജഡ്ജി ജാമ്യം അനുവദിച്ചത്.

ബലാത്സംഗക്കേസില് കീഴ്ക്കോടതിയുടെ നിര്ദ്ദേശം വിവാദമായതിന് പിന്നാലെയാണ് ജഡ്ജിയെ മാറ്റിനിര്ത്താന് ഹൈക്കോടതി നിര്ദേശിച്ചത്.

  എംഡിഎംഎയുമായി കരമനയിൽ യുവാവ് പിടിയിൽ

Story highlight: bihar judge who had ordered washing and ironing of clothes restrained from judicial work

Related Posts
സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള Read more

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ; 12 ജിബി റാം, മീഡിയാടെക് ഡൈമെൻസിറ്റി 7400 ടീഇ ചിപ്സെറ്റ്
Motorola Edge 60 Fusion

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ പുറത്തിറങ്ങി. 12 ജിബി Read more

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

ഒഡീഷ മുന് ഐടി മന്ത്രിയ്ക്ക് സൈബര് തട്ടിപ്പിലൂടെ 1.4 കോടി രൂപ നഷ്ടപ്പെട്ടു; ഏഴ് പേർ അറസ്റ്റിൽ
cyber fraud

ഒഡീഷയിലെ മുൻ ഐടി മന്ത്രിക്ക് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.4 കോടി രൂപ Read more

  വോഡഫോൺ ഐഡിയയിൽ കേന്ദ്രസർക്കാരിന്റെ ഓഹരി വിഹിതം 48.99% ആയി ഉയരും
പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ റെക്കോർഡ് നേട്ടം
Defense Exports

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23622 കോടി രൂപയിലെത്തി. മുൻവർഷത്തെ Read more

മാരുതി സുസുക്കി റെക്കോർഡ് കയറ്റുമതി നേട്ടം കരസ്ഥമാക്കി
Maruti Suzuki export

2024-25 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി 3,32,585 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ഇത് Read more