എറണാകുളം : ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിൽ പ്രതിക്ഷേധിച്ച് ജോജു ജോർജിന്റെ രോഷ പ്രകടനം.
അരമണിക്കൂറിൽ ഏറെയായി എറണാകുളം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് കോൺഗ്രസ് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജു പ്രതികരിച്ചത്.
ദേശീയ പാതയിൽ വൻ ഗതാഗത തടസ്സമാണ് നേരിട്ടുകൊണ്ടിരിന്നത്.രോഗികളടക്കം നൂറുകണക്കിന് ആളുകള് ഏറെ നേരം വഴിയില് കുടുങ്ങിയതോടെ നടൻ ജോജു ജോർജ് ഉള്പ്പെടെ നിരവധി പേര് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.തുടർന്ന് ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മിൽ വാക്കു തർക്കമുണ്ടായി.
പിന്നാലെ പൊലീസ് എത്തി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.അതിനിടെ വനിതാ പ്രവർത്തകയോട് വാഹനം നീക്കണം എന്നാവശ്യപ്പെട്ട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടന് ജോജു ജോര്ജിന്റെ വാഹനത്തിന്റെ പിന്വശത്തെ ചില്ല് തകര്ത്തു.
ആക്രമണത്തിനിടെ ജോജുവിന് പരിക്കേറ്റിട്ടുണ്ട്.കെപിസിസി വർക്കിങ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇന്ധനവിലയിൽ പ്രതിഷേധിച്ച് കൊണ്ടുള്ള ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
കാറുകളും മുച്ചക്ര വാഹനങ്ങളും അടക്കം ആയിരത്തിഅഞ്ഞൂറോളം വാഹനങ്ങൾ നിരത്തിലിറക്കിയാണ് കോൺഗ്രസ് സമരം കാഴ്ചവച്ചത്.
വലിയ വാഹനങ്ങൾ പൊലീസ് ഇടപെട്ട് ഇടപ്പള്ളിയിൽ നിന്ന് വഴിതിരിച്ചു വിടുകയായിരുന്നു.
Story highlight : Actor Joju George Against Fuel Price Hike Protest at Kochi.