ഇന്ധന വിലവർധനയ്ക്കെതിരെ കോണ്ഗ്രസിന്റെ ദേശീയപാത ഉപരോധം ; ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് നടന് ജോജു ജോർജ്.

നിവ ലേഖകൻ

congress strike joju george
congress strike joju george

എറണാകുളം : ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിൽ പ്രതിക്ഷേധിച്ച് ജോജു ജോർജിന്റെ രോഷ പ്രകടനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അരമണിക്കൂറിൽ ഏറെയായി എറണാകുളം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് കോൺഗ്രസ് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജു പ്രതികരിച്ചത്.

ദേശീയ പാതയിൽ വൻ ഗതാഗത തടസ്സമാണ് നേരിട്ടുകൊണ്ടിരിന്നത്.രോഗികളടക്കം നൂറുകണക്കിന് ആളുകള് ഏറെ നേരം വഴിയില് കുടുങ്ങിയതോടെ നടൻ ജോജു ജോർജ് ഉള്പ്പെടെ നിരവധി പേര് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.തുടർന്ന് ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മിൽ വാക്കു തർക്കമുണ്ടായി.

പിന്നാലെ പൊലീസ് എത്തി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.അതിനിടെ വനിതാ പ്രവർത്തകയോട് വാഹനം നീക്കണം എന്നാവശ്യപ്പെട്ട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടന് ജോജു ജോര്ജിന്റെ വാഹനത്തിന്റെ പിന്വശത്തെ ചില്ല് തകര്ത്തു.

ആക്രമണത്തിനിടെ ജോജുവിന് പരിക്കേറ്റിട്ടുണ്ട്.കെപിസിസി വർക്കിങ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇന്ധനവിലയിൽ പ്രതിഷേധിച്ച് കൊണ്ടുള്ള ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.

  കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക

കാറുകളും മുച്ചക്ര വാഹനങ്ങളും അടക്കം ആയിരത്തിഅഞ്ഞൂറോളം വാഹനങ്ങൾ നിരത്തിലിറക്കിയാണ് കോൺഗ്രസ് സമരം കാഴ്ചവച്ചത്.

വലിയ വാഹനങ്ങൾ പൊലീസ് ഇടപെട്ട് ഇടപ്പള്ളിയിൽ നിന്ന് വഴിതിരിച്ചു വിടുകയായിരുന്നു.

Story highlight : Actor Joju George Against Fuel Price Hike Protest at Kochi.

Related Posts
കണ്ണൂരിൽ ബസ് അപകടം: 32 പേർക്ക് പരിക്ക്
Kannur bus accident

കണ്ണൂർ കൊയ്യത്ത് മർക്കസിന്റെ ബസ് മറിഞ്ഞ് 32 പേർക്ക് പരിക്കേറ്റു. നാല് മുതിർന്നവരും Read more

ഹിയറിങ്ങ് വിവാദം: പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത്
N. Prasanth hearing controversy

ഹിയറിങ്ങ് ലൈവായി സ്ട്രീം ചെയ്യണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളിയതിന് പിന്നാലെയാണ് എൻ. Read more

  വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
എൻ.എം. വിജയന്റെ കുടുംബത്തിന് കോൺഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ്
NM Vijayan Debt

ഡിസിസി പ്രസിഡന്റ് എൻ.എം. വിജയന്റെ കുടുംബം കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. വിജയന്റെ Read more

കേന്ദ്രാവിഷ്കൃത പദ്ധതികളെച്ചൊല്ലി ബിനോയിയെ വിമർശിച്ച് ശിവൻകുട്ടി
central schemes

കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ വിമർശിച്ച് വിദ്യാഭ്യാസ Read more

വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പിതാവും പുത്രനും അറസ്റ്റിൽ
Wayanad police attack

വയനാട് നമ്പിക്കൊല്ലിയിൽ പൊലീസിന് നേരെ അതിക്രമണം. പിതാവും പുത്രനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്. Read more

ലൈവ് സ്ട്രീമിംഗ് ആവശ്യം ചീഫ് സെക്രട്ടറി നിരസിച്ചു
N Prasanth IAS hearing

എൻ. പ്രശാന്ത് ഐ.എ.എസിന്റെ വാദം കേൾക്കൽ നടപടികൾ ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യം Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
Nilambur by-election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം Read more

  സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
അട്ടപ്പാടിയിൽ കാണാതായ കുഞ്ഞ് കണ്ടെത്തി
missing baby Attappadi

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് കാണാതായ നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. മറ്റൊരു Read more

നാഷണൽ ഹെറാൾഡ് കേസ്: എജെഎൽ കെട്ടിടത്തിലെ സ്ഥാപനങ്ങൾക്ക് ഇഡി നോട്ടീസ്
National Herald Case

നാഷണൽ ഹെറാൾഡ് കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കളിൽ തുടർ നടപടിയുമായി ഇഡി. എജെഎൽ കെട്ടിടത്തിൽ Read more

ചാലക്കുടി ബാങ്ക് കവർച്ച: കുറ്റപത്രം സമർപ്പിച്ചു
Chalakudy Bank Robbery

ചാലക്കുടിയിലെ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചാ കേസിൽ കുറ്റപത്രം സമർപ്പിച്ചു. റിജോ ആന്റണിയാണ് Read more