സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്.

Anjana

heavy rain kerala Yellow alert
heavy rain kerala Yellow alert
Photo Credits: skymetweather

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിനു സമാനമായ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് തെക്കേ ഇന്ത്യൻ തീരത്ത് ശക്തമായ മഴ തുടരാൻ കാരണമാകുന്നത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബർ 3ആം തീയതിവരെ കേരളതീരത്തും നാലുവരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Story highlight : Chance of heavy rain in the state till Thursday,Yellow alert in 12 districts today.