യൂട്യൂബര്‍ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Anjana

Thoppi YouTuber bail plea

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് യൂട്യൂബര്‍ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. തമ്മനത്തെ നിഹാദിന്റെ താമസസ്ഥലത്തുനിന്ന് എംഡിഎംഎ കണ്ടെത്തിയ കേസിലാണ് ഇയാള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു.

നിഹാദിന്റെ ഡ്രൈവര്‍ പൊലീസ് പിടിയിലായതിനെ തുടര്‍ന്നാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിലവില്‍ തൊപ്പിയെ പൊലീസ് പ്രതി ചേര്‍ത്തിട്ടില്ലെന്ന കാര്യം പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. കേസുമായി ബന്ധമില്ലെന്നും സെലിബ്രിറ്റി ആയതിനാല്‍ പൊലീസ് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാണ് ജാമ്യാപേക്ഷയിലെ തൊപ്പിയുടെ വാദം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഡിസംബര്‍ നാലിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലാരിവട്ടം പൊലീസിനാണ് നിര്‍ദേശം നല്‍കിയത്. നിഹാദിന്റെ സുഹൃത്തുക്കളായ 3 യുവതികള്‍ ഉള്‍പ്പടെ മറ്റ് 6 പേരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അടുത്തിടെ, ‘തൊപ്പി’ എന്ന കഥാപാത്രത്തെ താന്‍ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ഥ വ്യക്തിത്വത്തിലേക്ക് മടങ്ങി ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമമമാണെന്നും ഇയാള്‍ യൂട്യൂബിലൂടെ പ്രഖ്യാപിച്ചിരുന്നു. വ്യത്യസ്തമായ സംസാര ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും അറസ്റ്റുമുള്‍പ്പടെ നേരിട്ടിട്ടുണ്ട്.

Story Highlights: YouTuber ‘Thoppi’ seeks anticipatory bail in drug case, court to consider plea today

Leave a Comment