യൂട്യൂബ് സ്കിപ്പ് ബട്ടൺ ഒളിപ്പിച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കി

Anjana

YouTube skip button

യൂട്യൂബ് വിഡിയോകൾ കാണുമ്പോൾ പരസ്യങ്ങൾ കാണേണ്ടി വരുന്നത് പലർക്കും അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് ഷോർട്ട് വിഡിയോകളുടെ കാലത്ത് പരസ്യം കാണാൻ ആർക്കും ക്ഷമയില്ല. സ്കിപ്പ് ആഡ് ബട്ടൺ കാണാതിരുന്നാൽ ക്ഷമ നശിക്കുമെന്നും ഉപയോക്താക്കൾ പറയുന്നു. എന്നാൽ സ്കിപ്പ് ബട്ടൺ ഒളിപ്പിച്ചു വച്ചിട്ടില്ലെന്ന് യൂട്യൂബ് വ്യക്തമാക്കി.

ചില ഉപയോക്താക്കൾ പരാതിപ്പെട്ടത് ആഡ് സ്കിപ്പ് ചെയ്യാൻ എത്ര സെക്കൻഡുകൾ അവശേഷിക്കുന്നുണ്ടെന്ന കൗണ്ട് ഡൗൺ കാണുന്നില്ലെന്നാണ്. സ്കിപ്പ് ആഡ് എന്ന ഓപ്ഷൻ കറുത്ത ചതുരത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നും വേഗത്തിൽ ക്ലിക്ക് ചെയ്യാൻ കഴിയുന്നില്ലെന്നും ചിലർ പറഞ്ഞു. എന്നാൽ എല്ലാവർക്കും ഇതേ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യൂട്യൂബിന്റെ ഒലുവ ഫലോഡൻ ഈ ആരോപണങ്ങൾ പൂർണമായും തള്ളി. യൂട്യൂബ് ആഡ് പ്ലെയർ ഇന്റർഫേസ് മാറ്റുന്നതിനുള്ള പണിപ്പുരയിലാണെന്നും ഇത് കാരണമാകാം കുറച്ച് പേർ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യൂട്യൂബ് പരസ്യങ്ങൾ കൂട്ടിയേക്കുമെന്നും പ്രീമിയമെടുക്കാൻ പലരും നിർബന്ധിതരായേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Story Highlights: YouTube denies allegations of hiding skip button, explains interface changes

Leave a Comment