യുവനടിയെ അപമാനിച്ച യുവാവ് അറസ്റ്റിൽ; വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് പണം തട്ടിയതായി കണ്ടെത്തൽ

നിവ ലേഖകൻ

actress defamation arrest

കൊച്ചി സൈബർ പോലീസ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് അഗളി സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ ഒരു യുവനടിയെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. യുവനടി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടിയ്ക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. സിനിമയിൽ തിരക്കഥാകൃത്താണെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഇയാൾ, പ്രമുഖ സിനിമാ നടിമാരുടെ ഫോട്ടോകൾ പ്രൊഫൈൽ പിക്ചറുകളായി ഉപയോഗിച്ച് ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ചാറ്റ് ചെയ്തിരുന്നതായും കണ്ടെത്തി. നടിമാരെന്ന വ്യാജേന ചാറ്റ് ചെയ്യുന്നതിനിടെ വീഡിയോ കോളിൽ സംസാരിക്കാൻ അവസരമൊരുക്കാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം വാങ്ങിയതായും പൊലീസ് കണ്ടെത്തി.

ALSO READ; സുഹൃത്തുക്കള്ക്ക് നേരെ നിറയൊഴിച്ച് ബൈക്കിലെത്തിയ സംഘം; ഒരാള് മരിച്ചു, പ്രായപൂര്ത്തിയാകാത്തവര് പിടിയില്

സോഷ്യൽ മീഡിയ വഴി വീഡിയോകളും മറ്റും പോസ്റ്റ് ചെയ്ത് പൊതുജനങ്ങൾക്കിടയിൽ കലഹമുണ്ടാക്കിയതിന് അഗളി സ്റ്റേഷനിലും കോങ്ങാട് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.

  രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവച്ച് പൊലീസ്

Story Highlights: Kochi cyber police arrest youth for defaming actress on social media and creating fake profiles

Related Posts
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 105 പേർ അറസ്റ്റിലായി. മാർച്ച് 31ന് Read more

എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
police officer death

റിട്ടയർമെന്റ് ദിനത്തിൽ ചിറയിൻകീഴ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം എ Read more

  ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ
QR കോഡ് സുരക്ഷ: കേരള പോലീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ
QR code safety

QR കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കേരള പോലീസ്. ലിങ്കുകൾ സുരക്ഷിതമാണെന്നും Read more

രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവച്ച് പൊലീസ്
Rehana Fathima Case

2018-ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് രഹന ഫാത്തിമക്കെതിരെയുള്ള കേസിലെ തുടർനടപടികൾ പോലീസ് നിർത്തിവച്ചു. Read more

എമ്പുരാൻ ഫീവറിൽ കേരള പോലീസും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Empuraan

മോഹൻലാലിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രം ഉപയോഗിച്ച് കേരള പോലീസ് പങ്കുവെച്ച Read more

റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്
POCSO Case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷഫീഖിനെ റിയാദിൽ നിന്ന് പിടികൂടി. 2022-ൽ Read more

  സ്വർണവില റെക്കോർഡ് നിലയിൽ; പവന് ₹68,080
സിനിമാ കണക്കുകൾ: ആശങ്ക വേണ്ടെന്ന് ഫിയോക്
FEFKA

സിനിമാ വ്യവസായത്തിലെ സാമ്പത്തിക കണക്കുകൾ പുറത്തുവിടുന്നതിൽ ആശങ്ക വേണ്ടെന്ന് ഫിയോക്. കൃത്യമായ കണക്കുകളാണ് Read more

ലഹരി വിവരങ്ങൾ നൽകുന്നവരുടെ എണ്ണത്തിൽ വർധനവ്: കേരള പോലീസ്
drug trafficking

ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി കേരള പോലീസ് Read more

ലഹരിവിരുദ്ധ ഓപ്പറേഷൻ ഡി ഹണ്ട്: 7307 പേർ അറസ്റ്റിൽ
Operation D Hunt

ലഹരി വ്യാപനത്തിനെതിരെ പോലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 7307 പേർ അറസ്റ്റിലായി. Read more

Leave a Comment