
കോട്ടയം മണിമലയില് യുവതിയെ ഭര്ത്താവിന്റെ വീടിനുള്ളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.വാഴൂര് ഈസ്റ്റ് ആനകുത്തിയില് പ്രകാശിന്റെ മകള് നിമ്മിയെ(27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കര്ണ്ണാടകയില് നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമ്മി സ്വീഡനിലേക്ക് ജോലി ലഭിച്ച് പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു.ഇതിനിടെയാണ് ആത്മഹത്യാ.സ്വീഡനിലേക്ക് പോകുന്നതിന് മുന്നോടിയായി അടുത്തിടെയാണ് യുവതി മണിമലയിലുള്ള തന്റെ ഭര്തൃവീട്ടിലെത്തിയത്.
പള്ളിയില് പോയി വന്ന ശേഷം മുറിയിലേക്ക് പോയ നിമ്മിയെ പിന്നീട് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.വീടിന്റെ ജനലഴിയിലാണ് നിമ്മി തൂങ്ങി മരിച്ചത്.വാഴൂര് തിരുഹൃദയ പള്ളിയില് സംസ്കാരം നടക്കും
Story highlight : young woman committed suicide in her husband’s house.