വയനാട് അഞ്ചുകുന്ന് മാങ്കാനി സ്വദേശിയായ രതിന്റെ മൃതദേഹം പനമരം വെള്ളരിവയലിന് സമീപമുള്ള പുഴയില് നിന്ന് കണ്ടെത്തി. പോക്സോ കേസില്പ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവ് വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. ഓട്ടോ ഡ്രൈവറായ രതിനെ ഇന്നലെ അഞ്ച് മണി മുതലാണ് കാണാതായത്.
പുഴക്ക് സമീപം യുവാവ് ഓടിച്ചിരുന്ന ഓട്ടോ കണ്ടെത്തിയ സംശയത്തെ തുടര്ന്ന് പരിശോധന നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനോട് സംസാരിച്ചത് പൊലീസുകാര് കണ്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് സെല്ഫി വിഡിയോയില് പറഞ്ഞിരുന്നത്.
താന് ഇതുവരെ ആരൊക്കൊണ്ടും ഒരു മോശം അഭിപ്രായം പറയിപ്പിച്ചിട്ടില്ലെന്നും സുഹൃത്തിനോട് സംസാരിച്ചത് പൊലീസ് പോക്സോ കേസാക്കി മാറ്റിയെന്നും യുവാവ് വിഡിയോയില് പറഞ്ഞിരുന്നു. ഇതില് തനിക്ക് നല്ല വിഷമമുണ്ടെന്നും താന് മരിക്കുമെന്നും യുവാവ് വിഡിയോയില് സൂചിപ്പിച്ചിരുന്നു.
— wp:paragraph –> മാങ്കാനി കോളനിയിലെ ബാലന്-ശാരദ ദമ്പതികളുടെ മകനാണ് രതിന്. ഒരു സഹോദരിയുണ്ട്. സിഎച്ച് റസ്ക്യൂ പ്രവര്ത്തകരും നാട്ടുകാരും ചേര്ന്നാണ് പുഴയില് നിന്ന് മൃതദേഹം കണ്ടെത്തിയത്. പോക്സോ കേസില് പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.