സംസ്ഥാനത്ത് കാലവർഷം കനത്തതോടെ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഇതേ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായേക്കുമെന്നും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഇതേ തുടർന്ന് സർക്കാർ സംവിധാനങ്ങൾക്കും പൊതുജനങ്ങൾക്കും അതീവ ജാഗ്രതാ നിർദ്ദേശമാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്.
കേരളത്തിന്റെ തീരത്ത് ഉയർന്ന തിരമാലകൾക്കും കാറ്റിന് 50 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
മത്സ്യതൊഴിലാളികൾക്ക് വരുന്ന തിങ്കളാഴ്ച വരെ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
Story Highlights: Yellow alert in kerala due to heavy rain.