ജവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ 7 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തെത്തി.തുടർന്ന് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയോടെ ഒഡീഷയിലെ പുരിയിൽ പൂർണമായി കര തൊടും.
വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കു മുന്നറിയിപ്പുണ്ട്.ഇന്നലെ രാത്രി മുതൽ വടക്കൻ ആന്ധ്ര തീരങ്ങളിൽ മഴ ശക്തമാണ്.ജവാദ് ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി തീവ്ര ന്യൂനമർദമായേ കരയിലെത്തുവെങ്കിലും ജാഗ്രതാ നിർദേശം തുടരുകയാണ്.
ആന്ധ്രയിൽ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആന്ധ്ര ഒഡീഷ തീരങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റപാർപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ ന്ധ്രയിലും ഒഡീഷയിലുമായി വിന്യസിപ്പിച്ചിട്ടുണ്ട്
.Story highlight : Yellow alert in 7 District of the state due to cyclonic storm Jawad.