ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഇന്ത്യയിൽ.

Anjana

World Highest EV Station
World Highest EV Station

ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവം തീർക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പതി ജില്ലയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാർജിങ് സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്. 

ഏകദേശം 500 അടിയോളം ഉയരത്തിലുള്ള ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്നലെയാണ് കഴിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നല്ല പ്രതികരണങ്ങൾ ലഭിക്കുകയാണെങ്കിൽ ഇനിയും ഇത്തരത്തിലുള്ള ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് മജിസ്ട്രേറ്റ് മഹേന്ദ്ര പ്രതാപ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീർഘദൂര യാത്രകൾക്ക് ഇലക്ട്രിക് വാഹനങ്ങൾ അനുയോജ്യമല്ലെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്.

ഉയർന്ന പ്രദേശങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രകടനത്തിലും ജനങ്ങൾ സംശയിക്കുന്നുണ്ട്. എന്നാൽ കാസയിൽ നിന്നും രണ്ട് സ്ത്രീകൾ ഇലക്ട്രിക് സ്കൂട്ടറിൽ മണാലിയിലേക്ക് പോയെന്ന് മഹേന്ദ്ര പ്രതാപ് വ്യക്തമാക്കി. 

മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ലാഹുൽ സ്പതി ജില്ലയിലെ പ്രദേശങ്ങൾ.

ശൈത്യകാലത്ത്
 യാത്ര പ്രയാസമായിരുന്നെങ്കിലും റോഹ്താങ് അടൽ തുരങ്കം തുറന്നതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

Story Highlights: World’s Highest EV Station in India