പോത്തുകൽ അപ്പൻ കാപ്പ് നഗറിലെ മൂപ്പൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ രമണിക്ക് കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് പരിക്കേറ്റു. നിലമ്പൂർ പോത്തുകല്ലിൽ ഇന്നലെ രാത്രി 8.15ഓടെയാണ് സംഭവം. ലൈബ്രറിയ്ക്ക് സമീപം വെച്ചാണ് കാട്ടാനയെ കണ്ടത്. രമണിയുടെ നെഞ്ചിലും ചുണ്ടിലുമാണ് പരിക്ക്.
പേരക്കുട്ടിക്ക് അസുഖമായതിനാൽ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു രമണി. ഒരു വയസ്സായ പേരക്കുട്ടിയെയും കയ്യിലേന്തിയായിരുന്നു യാത്ര. ആന ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ഭയന്നോടുന്നതിനിടെയാണ് രമണി വീണത്. കുട്ടിയുടെ കയ്യിലും പരുക്കേറ്റിട്ടുണ്ട്.
കാട്ടാനയുടെ ശബ്ദം കേട്ട് ഭയന്നാണ് രമണി ഓടിയത്. അപ്പൻ കാപ്പ് നഗറിലെ ലൈബ്രറിയ്ക്ക് സമീപത്തായിരുന്നു സംഭവം. വീഴ്ചയിൽ രമണിയുടെ നെഞ്ചിലും ചുണ്ടിലും ഗുരുതരമായി പരിക്കേറ്റു.
Story Highlights: A tribal woman in Nilambur, Malappuram, suffered injuries after falling while running away from a wild elephant.