
കടക്കരപ്പള്ളി തളിശേരിതറ സ്വദേശി ഹരികൃഷ്ണ (25) ആണ് മരിച്ചത്.സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു. സഹോദരീ ഭര്ത്താവായ കടക്കരപ്പള്ളി പുത്തന്കാട്ടില് രതീഷ് ഒളിവിലാണെന്നാണ് വിവരം.
അവിവാഹിതയായ ഹരികൃഷ്ണ ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രിയില് താല്ക്കാലിക നഴ്സാണ്. ഹരികൃഷ്ണയെയും രതീഷിനെയും ഫോണില് ലഭ്യമാകാത്തതിനെ തുടര്ന്ന് ഹരികൃഷ്ണയുടെ വീട്ടുകാര് പൊലീസുമായി ചേര്ന്നു നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ ഹരികൃഷ്ണയുടെ സഹോദരിക്കു ജോലിയുണ്ടായിരുന്നു. ഇതിനെത്തുടർന്ന് കുട്ടികളെ നോക്കുന്നതിനായി ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയിരുന്നു എന്നാണ് വിവരം.
യുവതിയെ മരിച്ച നിലയില് കണ്ടെത്തിയത് കാണാനില്ലെന്ന പരാതിയില് അന്വേഷണം നടക്കുന്നതിനിടെയാണ്. സംഭവത്തിൽ കേസെടുത്ത് പട്ടണക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
Story highlight: Woman found dead inside sister’s husband’s house in Alappuzha.