തിരുവനന്തപുരത്തെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അനിത (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്തുള്ള വീട്ടിലാണ് അനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ന് ഡ്യൂട്ടിയിൽ വന്ന ശേഷം വീട്ടിൽ എത്തിയതായും തുടർന്നാണ് സംഭവം നടന്നതെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന സമയത്ത് അനിതയുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല.
ഭർത്താവും രണ്ടു കുട്ടികളുമാണ് അനിതയുടെ കുടുംബത്തിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തെ ആത്മഹത്യയായാണ് കാണുന്നത്.
അനിതയ്ക്ക് നേരത്തെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ വ്യക്തമാക്കി. സംഭവത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Story Highlights: Woman civil police officer found dead by suicide in Thiruvananthapuram