**തിരൂർ◾:** പതിനഞ്ചുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിയായ യുവതിയെ പോക്സോ നിയമപ്രകാരം തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലടിക്കോട് സ്വദേശിനിയായ സത്യഭാമയാണ് അറസ്റ്റിലായത്. പീഡനത്തിനുശേഷം ദൃശ്യങ്ങൾ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തി. യുവതിയുടെ ഭർത്താവ് തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക്കിന്റെ സഹായത്തോടെയാണ് പീഡനവും ഭീഷണിയും നടന്നതെന്ന് പോലീസ് പറഞ്ഞു. ഒളിവിലായിരിക്കുന്ന സാബിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് സാബിക് ആണെന്നും പോലീസ് അറിയിച്ചു. സാബിക്കും സത്യഭാമയും ലഹരി ഉപയോഗിക്കുന്നവരാണെന്നും കുട്ടിയ്ക്കും ലഹരി നൽകാൻ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയിൽ നിന്ന് പണം തട്ടിയെടുത്തിരുന്നതായും പോലീസ് പറഞ്ഞു.
സ്ത്രീകളുടെ നഗ്ന വീഡിയോകൾ പകർത്തി നൽകാനും കുട്ടിയോട് ഇവർ ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ പരാതിയെ തുടർന്നാണ് തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സത്യഭാമയെ പിടികൂടിയ പോലീസ് സംഘം ഒളിവിലിരിക്കുന്ന സാബിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
Story Highlights: A 30-year-old woman was arrested in Tirur for sexually assaulting a 15-year-old boy and extorting money by threatening to release a video of the assault.