കായംകുളത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

നിവ ലേഖകൻ

Kayamkulam finance fraud arrest

കായംകുളത്ത് സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയായ 36 കാരി അറസ്റ്റിലായി. കൃഷ്ണപുരം സ്വദേശിനി ഷൈനി സുശീലനാണ് പോലീസ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മിനി കനകം ഫിനാൻസ് എന്ന പേരിൽ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം നടത്തി വന്ന യുവതി, സ്വർണ്ണം ഈടായി വാങ്ങി പണം നൽകുന്നതായിരുന്നു ബിസിനസ്. പണം തിരികെ നൽകി സ്വർണം തിരിച്ചെടുക്കാൻ വരുമ്പോൾ, പലിശയും മുതലും വാങ്ങിയ ശേഷം സ്വർണം തിരികെ നൽകാതെ പുതിയ ബിസിനസ് ആരംഭിക്കുന്നതായി പറഞ്ഞ് വിശ്വസിപ്പിക്കും.

സ്വർണം നിക്ഷേപിച്ചാൽ വൻ തുക ലാഭമായി ലഭിക്കുമെന്നും, മറ്റേത് ബിസിനസിൽ നിക്ഷേപിച്ചാലും കിട്ടാത്ത ലാഭം ലഭിക്കുമെന്നും പറഞ്ഞ് കസ്റ്റമറെ വീഴ്ത്തുന്ന നിരവധി ഓഫറുകൾ മുന്നോട്ടുവയ്ക്കും. ഇത്തരത്തിൽ സ്വർണം കൈക്കലാക്കിയ ശേഷം ഒടുവിൽ പണവുമില്ല സ്വർണവുമില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തും.

കായംകുളം സ്റ്റേഷനിൽ നിലവിൽ ഷൈനിക്കെതിരെ 3 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചേർത്തലയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വന്നിരുന്ന ഷൈനി, പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയെങ്കിലും പിടിയിലാവുകയായിരുന്നു.

സിഐ അരുൺ ഷാ, എസ്ഐമാരായ അജിത്ത്, ദിലീപ്, പൊലീസ് ഉദ്യോഗസ്ഥരായ സജീവൻ, അരുൺ, അഖിൽ മുരളി, സോനുജിത്ത്, അമീന, നൂറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: 36-year-old woman arrested for defrauding millions through private finance company in Kayamkulam

Related Posts
ജെയ്നമ്മ കൊലപാതക കേസ്: കുറ്റപത്രം എഡിജിപിക്ക് കൈമാറി, ഉടൻ കോടതിയിൽ സമർപ്പിക്കും
Jainamma murder case

ജെയ്നമ്മ കൊലപാതക കേസിൽ അന്വേഷണസംഘം കുറ്റപത്രം എഡിജിപിക്ക് കൈമാറി. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റാണ് Read more

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപ് തെറ്റ് മറയ്ക്കാൻ ശ്രമിച്ചു എന്ന് മനോരോഗ വിദഗ്ധൻ
Dr Vandana Das case

ഡോ. വന്ദന ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിനെതിരെ നിർണായക മൊഴിയുമായി മനോരോഗ വിദഗ്ധൻ. Read more

തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
elderly woman attacked

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. Read more

മനോരമ കൊലക്കേസ്: പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്
Manorama murder case

മനോരമ കൊലക്കേസിൽ പ്രതിയായ ബംഗാൾ സ്വദേശി ആദം അലിക്ക് കോടതി ജീവപര്യന്തം തടവ് Read more

യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിൽ
Fake saint arrested

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിലായി. മലപ്പുറം Read more

തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
Kappa case accused

തിരുവനന്തപുരത്ത് പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ. Read more

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം ഭർതൃ പീഡനത്തെ തുടർന്നാണെന്ന് ആരോപണം; ഭർത്താവ് കസ്റ്റഡിയിൽ
domestic abuse death

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഭർതൃപീഡനത്തെ തുടർന്നാണ് Read more

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ 66 ലക്ഷം രൂപയുടെ തട്ടിപ്പ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
Financial Fraud Case

ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. Read more

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ 66 ലക്ഷം രൂപയുടെ തട്ടിപ്പ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
financial fraud case

നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് Read more

മാണിക്കുന്നം കൊലപാതകം: അഭിജിത്ത് തനിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ്
Manikunnam murder case

മാണിക്കുന്നം കൊലപാതകം നടത്തിയത് Abhijith ഒറ്റയ്ക്കാണെന്ന് പോലീസ് അറിയിച്ചു. പിതാവ്, മുൻ കോൺഗ്രസ് Read more

Leave a Comment