കാമുകനെ സ്യൂട്ട്കേസിനുള്ളില് പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സാറാ ബൂണ് വിചാരണ വേളയില് കോടതിയില് ഹാജരാകുന്നതിന് മുമ്പ് മേക്കപ്പ് ആര്ട്ടിസ്റ്റിനെ വേണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചു. എന്നാല് ഈ ആവശ്യം കോടതി തള്ളി. ഫ്‌ലോറിഡയിലാണ് സംഭവം നടന്നത്. ജോര്ജ് ടോറസ് ജൂനിയര് എന്ന വ്യക്തിയുടെ മരണത്തില് നാലുവര്ഷം മുന്പ് അറസ്റ്റിലായ സാറ ബൂണ് ആണ് ബുധനാഴ്ച നടന്ന പ്രീ-ട്രയല് ഹിയറിംഗില് ഇത്തരത്തില് ആവശ്യം ഉന്നയിച്ചത്.
കേസില് സാറയുടെ ഫോണ് പരിശോധിച്ച പോലീസിന് സ്യൂട്ട്കേസിനുള്ളില് പൂട്ടിയിട്ട ടോറസിനെ സാറ മര്ദ്ദിക്കുന്നതിന്റെയും തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് ടോറസ് പറയുന്നതിന്റെയും ദൃശ്യങ്ങള് കണ്ടെടുത്തിരുന്നു. സാറാ, ടോറസിനെ സ്യൂട്ട് കേസില് പൂട്ടിയിടുമ്പോള് ഇരുവരും ചിരിക്കുന്നത് വീഡിയോയില് കാണാമെന്നും പോലീസിന്റെ എഫ്ഐആറില് പറയുന്നു. എന്നാല് മദ്യപിച്ചതിന് ശേഷം ഒളിച്ചു കളിക്കുന്നതിനിടയിലാണ് ടോറസ് മരിച്ചത് എന്നാണ് സാറാ ബൂണ് പോലീസിനോട് പറഞ്ഞത്.
ഒളിച്ചുകളിക്കിടയില് മദ്യലഹരിയില് താന് ഉറങ്ങിപ്പോയെന്നും ഏകദേശം 30 മിനിറ്റുകള് കഴിഞ്ഞാണ് താന് ഉണര്ന്നത് എന്നുമാണ് സാറയുടെ വാദം. താന്‍ കരുതിയത് ആ സമയം കൊണ്ട് ടോറസ് പുറത്തിറങ്ങിപ്പോയി കാണുമെന്നാണെന്നും അടുത്ത ദിവസവും ടോറസിനെ കാണാതെ വന്നപ്പോള് താന് നടത്തിയ തിരച്ചിലിലാണ് സ്യൂട്ട്കേസിനുള്ളില് മരിച്ച നിലയില് അദ്ദേഹത്തെ കണ്ടെത്തിയതെന്നും സാറ പോലീസിനോട് പറഞ്ഞു.
Story Highlights: Woman accused of killing boyfriend in suitcase requests makeup artist for court appearance in Florida