പാലക്കാട് എലപ്പുള്ളിയിലെ കാക്കത്തോട് സ്വദേശി ബാബുവിന്റെ വീട്ടിലെ കിണറ്റിൽ അഞ്ച് കാട്ടുപന്നികൾ വീണു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കാട്ടുപന്നികളെ പുറത്തെത്തിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. എന്നാൽ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും പുറത്തെടുത്തശേഷം തുറന്നുവിടാൻ പാടില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
ഇതോടെ വനംവകുപ്പ് വെടിവെക്കുന്നതിനുള്ള അനുമതി നൽകി. കിണറ്റിൽ ഒരാൾ ഇറങ്ങി ഓരോ കാട്ടുപന്നികളെയും കയറിൽ കുരുക്കിയശേഷം വെടിവെക്കുകയായിരുന്നു. വെടിവെച്ചശേഷം ഒരോന്നിനെയായി പുറത്തെത്തിക്കുകയായിരുന്നു.
ആദ്യം ഒരു പന്നിയെയും പിന്നീട് മറ്റുള്ളവയെയും ഓരോന്നായി വെടിവെച്ച് കൊല്ലുകയായിരുന്നു. ഇങ്ങനെ അഞ്ച് കാട്ടുപന്നികളെയാണ് കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് പുറത്തെടുത്തത്. പ്രദേശത്തെ കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടിയായാണ് ഇത് ചെയ്തതെന്ന് മനസ്സിലാക്കുന്നു.
Story Highlights: Five wild boars fell into a well in Palakkad, shot dead by forest officials