ഓണത്തെ വരവേൽക്കാൻ വിക്കിപീഡിയ കൂട്ടായ്മ ഒരുങ്ങുന്നു.

നിവ ലേഖകൻ

Updated on:

Wiki Loves Onam

വിക്കിമീഡിയ ഫൗണ്ടേഷന്റെയും, കേരളത്തിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെയും, സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷന്റെയും പിന്തുണയോടെ ബഹുജനപങ്കാളിത്തത്തോടെയാണ് ഈ വർഷം പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 1-ാം തീയതി മുതൽ 30-ാം തീയ്യതിവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓണവുമായി ബന്ധപ്പെട്ട സ്വയം എടുക്കുന്ന ചിത്രങ്ങള് വിക്കിപീഡിയയുടെ ഭാഗമായ വിക്കിമീഡിയ കോമണ്സിലേക്ക് അപ്ലോഡ് ചെയ്യുന്ന പരിപാടിയാണ്  ആവിഷ്കരിച്ചിരിക്കുന്നത്.  ഓണവുമായി ബന്ധപ്പെട്ട വിക്കിപീഡിയ ലേഖനങ്ങളിലേക്ക് വിവരങ്ങൾ ചേർത്ത് മെച്ചപ്പെടുത്താനുള്ള പരിപാടിയും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു. ഈ ഓണക്കാലത്തോ കഴിഞ്ഞ വർഷങ്ങളിലോ എടുത്ത ചിത്രങ്ങൾ വിക്കിയിൽ ഈ പരിപാടിയുടെ ഭാഗമായി ചേർക്കാവുന്നതാണ്.

https://youtu.be/_uzeuSBGWj0

ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കുകയും മറ്റുള്ളവരെ ചിത്രങ്ങൾ ചേർക്കാൻ ക്ഷണിക്കുകയും ആണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.

വിക്കി ഓണത്തെ സ്നേഹിക്കുന്നു (Wiki Loves Onam) എന്ന പേരിലാണ് ഈ പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്, ശബ്ദരേഖകള്, ചലച്ചിത്രങ്ങള്, ചിത്രീകരണങ്ങള്, മറ്റു രേഖകള് തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസന്സോടെ സമൂഹത്തിനായി സംഭാവന ചെയ്യുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം. ഓണവുമായി ബന്ധപ്പെട്ട വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങള് 2024 സെപ്തംബര് 1 മുതല് സെപ്തംബര് 30 വരെയുള്ള തീയതികളിള് വിക്കിമീഡിയ കോമണ്സിൽ ആര്ക്കും അപ്ലോഡ് ചെയ്യാവുന്നതാണ്. ഈ ചിത്രങ്ങൾ മലയാളം വിക്കിപീഡിയയിലും ഇംഗ്ലീഷ് വിക്കിപീഡിയയിലും മറ്റ് മൂന്നൂറിൽപ്പരം ഭാഷയിലുള്ള വിക്കിപീഡിയകളിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടാതെ ചിത്രങ്ങൾ എടുത്തയാളിന് കടപ്പാട് നൽകി മറ്റ് സ്ഥലങ്ങളിലും ഈ ചിത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്.

  കയറും മുൻപേ ബസ് മുന്നോട്ടെടുത്തു; സ്ത്രീയെ അൽപം ദൂരം വലിച്ചിഴച്ച ശേഷം നിർത്തി, സ്ത്രീ രക്ഷപ്പെട്ടത് അത്ഭുതകരമായി
https://youtu.be/HkfVlBpCe_E
ഓണചിത്രങ്ങൾ കോമൺസിൽ എങ്ങനെ ചേർക്കാം എന്ന വീഡിയോ ട്യൂടോറിയൽ.

വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ വിവരങ്ങളെ ക്രോഡീകരിക്കുന്ന വിക്കിഡാറ്റയിലും, സ്വതന്ത്ര പുസ്തകശേഖരമായ വിക്കിപാഠശാലയിലും കൂടാതെ മറ്റ് വിക്കിമീഡിയ പദ്ധതികളിലും ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ തുടങ്ങിയവ ചേർത്തു സാംസ്കാരിക പ്രാധാന്യമുള്ള ഓണത്തിന്റെ സാരാംശം പകർത്താനും സംരക്ഷിക്കുവാനും ഭാവി തലമുറകൾക്ക് കൈമാറാനും സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ബൃഹത്തായ പ്രയോജനം.

അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടന്, തൃക്കാക്കരയപ്പന്, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കള്, വടംവലി ഓണപ്പൂക്കളമൊരുക്കാന് ഉപയോഗിക്കുന്ന പൂക്കള് കേരളത്തിൽ ലഭിക്കുന്ന സപുഷ്പി സസ്യങ്ങള്, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങള്, പൂക്കളം തുടങ്ങി ഓണമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു രേഖകളും അപ്ലോഡ് ചെയ്യാവുന്നതാണ്. 

ഈ ചിത്രങ്ങള് മാധ്യമങ്ങളുള്പ്പെട ആര്ക്കുവേണമെങ്കിലും സൗജന്യമായി പിന്നീട് ഉപയോഗിക്കാന് കഴിയുന്നതാണ്. എന്നാല് ചിത്രങ്ങള് എടുത്തയാള്ക്ക് കൃത്യമായ കടപ്പാട് നല്കണമെന്നും വിക്കിപീഡിയ പ്രവര്ത്തകര് പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംശയങ്ങള് തീര്ക്കാന് https://w.wiki/B34P എന്ന പേജും ഒരുക്കിയിട്ടുണ്ട്.

Story Highlight: A collaborative project led by Wikimedia Foundation and Wikimedia of Kerala User Group, with the support of Sahya Digital Conservation Foundation, invites people to upload Onam-related images to Wikimedia Commons.

  ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി
Related Posts
ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം
ASHA workers strike

ആശാ വർക്കർമാരുടെ സമരം അമ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയിൽ Read more

വഖഫ് ബില്ല് കേരള ജനതയെ കബളിപ്പിക്കൽ: കെ. സുധാകരൻ
Waqf Bill

വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാനാകില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരള ജനതയെ കബളിപ്പിക്കുകയായിരുന്നുവെന്ന് Read more

കേരള മാതൃക രാജ്യത്തിന് മാതൃക: സിപിഐഎം പാര്ട്ടി കോണ്ഗ്രസ് ചര്ച്ചയില്
CPM Party Congress

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസന മാതൃക രാജ്യത്തിന് മാതൃകയാണെന്ന് സിപിഐഎം പാർട്ടി കോൺഗ്രസിൽ Read more

ഇടുക്കിയിൽ അനധികൃത കരിങ്കല്ല് കടത്ത്: 14 ടിപ്പർ ലോറികൾ പിടിയിൽ
illegal granite smuggling

ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തിയ 14 ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. തൊടുപുഴയിൽ Read more

സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
CPIM organizational report

പ്രായപരിധി കഴിഞ്ഞ നേതാക്കളെ അവഗണിക്കരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ നിന്നുള്ള Read more

  ട്യൂഷന് പോയ വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ചു
കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ സുകാന്ത് ഒളിവിലാണ്. ലൈംഗിക ചൂഷണവും Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rainfall Alert

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, Read more

ജന്മനാ വൈകല്യമുള്ള കുഞ്ഞ്: ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ വകുപ്പ്
medical negligence

ആലപ്പുഴയിൽ ജന്മനാ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ Read more

Leave a Comment