**ഉത്തർപ്രദേശ്◾:** ഉത്തർപ്രദേശിൽ ഭാര്യ ഭർത്താവിനെ വീടിന്റെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. 40 വയസ്സുള്ള ദിൽഷാദാണ് കൊല്ലപ്പെട്ടത്. ഷാനോ എന്ന യുവതിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ദിൽഷാദ് സ്വയം താഴേക്ക് ചാടിയതാണെന്നാണ് ഭാര്യയുടെ വാദം.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ശനിയാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെയാണ് ഷാനോ ഭർത്താവിനെ ടെറസിൽ നിന്ന് തള്ളിയിട്ടത്. ദിൽഷാദിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഷാനോയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ടെറസിൽ നിന്ന് വീണ ദിൽഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഡീഷണൽ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിംഗ് സംഭവം സ്ഥിരീകരിച്ചു. ഭാര്യയുമായുള്ള വഴക്കിനിടെ ഭർത്താവ് മേൽക്കൂരയിൽ നിന്ന് വീണുവെന്നും അദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: A woman in Uttar Pradesh allegedly killed her husband by pushing him off the terrace of their house following a dispute.