Headlines

Sports

പാരിസ് ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ്

പാരിസ് ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ്

പാരിസ് ഒളിമ്പിക്സിൽ നിന്ന് ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിംഗ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്യന്തം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. നന്നായി ഗുസ്തി കളിച്ച് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടും, 100 ഗ്രാം അമിതഭാരത്തിന്റെ പേരിലാണ് അയോഗ്യയാക്കിയത്. കേന്ദ്രസർക്കാർ വിനേഷ് ഫോഗട്ടിനൊപ്പമുണ്ടെന്നും ഐ.ഒ.സി, യു.ഡബ്ല്യു.ഡബ്ല്യുക്കെതിരായ പ്രതിഷേധം ചർച്ച നടത്തി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരം വർധിച്ചതിന്റെ കാരണം പോഷകാഹാര വിദഗ്ധൻ നൽകണമെന്നും സഞ്ജയ് സിംഗ് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അയോഗ്യതയാക്കിയതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ നിർജലീകരണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. രാത്രി 2 കിലോയോളം കൂടിയിരുന്നു എങ്കിലും കഠിന പരിശ്രമത്തിലൂടെ 1.85 കിലോ വിനേഷ് കുറച്ചിരുന്നു.

വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമാണെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയുമായി സംസാരിച്ച് വിഷയത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും നേരിട്ട് വിവരങ്ങൾ തേടുകയും ചെയ്തു. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൈനലിലേക്ക് എത്തിയിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് എത്തിയത്.

Story Highlights: WFI President Sanjay Singh reacts to Vinesh Phogat’s disqualification from Paris Olympics wrestling final

Image Credit: twentyfournews

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts