കേരളത്തിൽ ഓഗസ്റ്റ് 15 വരെ മഴ മാറി നിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ കുറഞ്ഞ അളവിലായിരിക്കും മഴ ലഭിക്കുക. എന്നാൽ, ചില പ്രദേശങ്ങളിൽ നേരിയ രീതിയിൽ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുശേഷമുള്ള ദിവസങ്ങളിൽ പത്തനംതിട്ട, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് നിലനിൽക്കും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള-തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളകടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചലിലെ ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
Story Highlights: കേരളത്തിൽ ഓഗസ്റ്റ് 15 വരെ മഴ മാറി നിൽക്കും; ഉത്തരേന്ത്യയിൽ മഴ ശക്തമാകും.
Image Credit: twentyfournews