വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ: ചാലിയാറിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി, മരണസംഖ്യ ഉയരുന്നു

Anjana

Wayanad landslide

വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ചാലിയാറിൽ നിന്ന് ഇതുവരെ 25 മൃതദേഹങ്ങൾ കണ്ടെത്തി. ഇരുട്ടുകുത്തി, വാണിയം പുഴ ഭാഗത്ത് ചാലിയാർ പുഴക്ക് അക്കരെ 9 മൃതദ്ദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് ആകെ മരണ സംഖ്യ ഉയർന്നത്. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി നൂറിലധികം പേർ ചികിത്സയിൽ കഴിയുന്നു.

ഇന്ന് പുലർച്ചെയാണ് മേഖലയിൽ രണ്ട് തവണ ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ച രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. പിന്നാലെ പുലർച്ചെ നാല് മണിയോടെയാണ് രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്. നിരവധി പേർ മണ്ണിനടിയിലായും കെട്ടിടങ്ങൾക്കിടയിലും കുടുങ്ങി കിടക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്ഷാപ്രവർത്തനത്തിനായി സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വയനാട്ടിലേക്ക് എത്തും. 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്കെത്തും. എന്നാൽ, ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. പുഴ ​ഗതിമാറി ഒഴുകിയെന്നാണ് വിവരം എങ്കിലും ഒരു പുതിയ പുഴ രൂപപ്പെട്ട രീതിയിലാണ് രണ്ട് ​മുണ്ടക്കൈയിലൂടെ കടന്നുപോകുന്നത്.

Story Highlights: Wayanad Mundakkai Landslide: Death toll rises as more bodies found in Chaliyar River

Image Credit: twentyfournews