വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ: മരണസംഖ്യ അഞ്ചായി; രക്ഷാപ്രവർത്തനം തുടരുന്നു

Anjana

Wayanad landslide

വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. പുലർച്ചെ ഒന്നരയോടെയും നാലു മണിയോടെയുമായി രണ്ട് തവണ ഉരുൾപൊട്ടലുണ്ടായി. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നതോടെ രക്ഷാപ്രവർത്തനം സങ്കീർണമായി. നിരവധി വീടുകൾ തകർന്നതോടെ കുടുംബങ്გൾ ഒറ്റപ്പെട്ടു.

രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തുമെന്ന് അറിയിപ്പുണ്ട്. സംഭവമറിഞ്ഞ് സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെള്ളാർമല സ്കൂൾ പൂർണമായി വെള്ളത്തിൽ മുങ്ങിയ സ്ഥിതിയിലാണ്. സ്കൂൾ പരിസരത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുരന്തമേഖലയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും സിലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തിക്കുമെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. കൺട്രോൾ റൂം നമ്പർ 8086010833 ആണ്.

Story Highlights: Landslide in Wayanad’s Mundakkai claims 5 lives, rescue operations hampered