വയനാട് ഇന്ന് നിശബ്ദ പ്രചാരണം; അവസാന വട്ട വോട്ടുറപ്പിക്കാൻ മുന്നണികൾ

Anjana

Wayanad Lok Sabha bypoll

വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. അവസാന വട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും വയനാട് ചർച്ചയാണ്. 14 ലക്ഷത്തോളം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്, അതിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. കഴിഞ്ഞ തവണ പോളിങ് ശതമാനം അൽപ്പം കുറഞ്ഞിരുന്നു. വോട്ടർമാരെ കൂടുതൽ പോളിങ് ബൂത്തിലേക്ക് എത്തിച്ച് റെക്കോർഡ് ഭൂരിപക്ഷം നേടാനാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രമം.

ജനാധിപത്യ വിരുദ്ധ മാർഗങ്ങളിലൂടെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഇടതുപക്ഷത്തിന്റെ ആരോപണം. കള്ളപ്പണം ഒഴുക്കാൻ ശ്രമിക്കുന്നു, നിയമ വിരുദ്ധമായി കിറ്റ് വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങൾ സജീവമാണ്. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട സജീവ ശ്രമത്തിലും തിരക്കിട്ട നീക്കങ്ങളിലുമൊക്കെയാണ് മുന്നണികൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ ജില്ലയിലെ എല്ലാ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി നൽകും. വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടുള്ളവരും എന്നാൽ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

Story Highlights: Silent campaign in Wayanad today as parties make final push for votes in crucial Lok Sabha bypoll

Leave a Comment