വയനാട് ഉരുൾപൊട്ടൽ: തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്കാരം പൂർത്തിയായി, രക്ഷാപ്രവർത്തനം തുടരുന്നു

Anjana

Wayanad landslide mass burial

വയനാട് മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരിൽ തിരിച്ചറിയാനാകാത്ത 16 പേരുടെ സംസ്കാരം പൂർത്തിയായി. ബാക്കിയുള്ളവരുടെ അന്ത്യകർമ്മങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 200 കുഴിമാടങ്ങൾ ഒരുക്കിയിട്ടുണ്ട്, അവിടെ 29 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും സംസ്കരിക്കും. ആംബുലൻസുകളിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ച് സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം നടത്തുന്നത്.

ക്രൈസ്തവ, ഹിന്ദു, ഇസ്ലാം മതാചാരങ്ങൾ പ്രകാരം പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോ മൃതദേഹവും സംസ്കരിക്കുന്നത്. ഇന്നലെ മുഴുവൻ ദിവസവും നീണ്ട ഒരുക്കങ്ങൾക്ക് ശേഷമാണ് ഇന്നത്തെ സംസ്കാരം. സന്നദ്ധപ്രവർത്തകർ സജീവമായി ചടങ്ങുകൾ പൂർത്തിയാക്കാൻ സഹായിക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി ഉയർന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം വരെ തിരച്ചിൽ തുടരുമെന്ന് സൈന്യം അറിയിച്ചു. ഘട്ടം ഘട്ടമായി തിരച്ചിൽ പ്രവർത്തനങ്ങൾ സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം. ദുരന്തത്തിൽ പരിക്കേറ്റ 91 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. വീടുകൾ നഷ്ടപ്പെട്ട 2514 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നു.

Story Highlights: Wayanad landslides: Mass burial of unclaimed bodies and ongoing rescue efforts

Image Credit: twentyfournews