വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഹൈക്കോടതി സ്വമേധയാ കേസ് പരിഗണിക്കും

Anjana

Wayanad landslide disaster

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയായെടുത്ത കേസ് കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് വിചാരണ ചെയ്യുന്നത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിന്റെ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലകളാണ്. ഇവിടെ സുസ്ഥിര വികസനം സാധ്യമാണോ എന്ന കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ആവശ്യമെങ്കിൽ പൊളിച്ചെഴുതണമെന്നും കോടതി പറഞ്ഞു.

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയും ഇതേ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.

Story Highlights: വയനാട് ഉരുൾപൊട്ടൽ ദുരന്തം, ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും

Image Credit: twentyfournews

Leave a Comment