വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, 398 മരണം സ്ഥിരീകരിച്ചു

Anjana

Wayanad landslide search

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ സൂചിപ്പാറ മലയിൽ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. എന്നിരുന്നാലും, ഇന്നും സമാനരീതിയിലുള്ള പരിശോധന തുടരാനാണ് തീരുമാനം. സൈന്യം നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ തിരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

പുഞ്ചിരി മട്ടത്തും മുണ്ടക്കയിലും 90 ശതമാനം പരിശോധനകൾ പൂർത്തിയായതായി സർക്കാർ അറിയിച്ചു. ഉരുൾപൊട്ടലിൽ 398 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാത്ത 37 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളുമാണ് ഇതുവരെ സംസ്‌കരിച്ചത്. ഡിഎൻഎ സാമ്പിൾ സൂചിപ്പിക്കുന്ന നമ്പറുകൾ കുഴിമാടങ്ങളിലെ കല്ലുകളിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ചാലിയാർ പുഴയിലും തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശ്മശാനത്തിനായി പുത്തുമലയിൽ സർക്കാർ ആദ്യം 64 സെന്റ് സ്ഥലം ഏറ്റെടുത്തിരുന്നു. പിന്നീട് 25 സെന്റ് അധികഭൂമി കൂടി ഏറ്റെടുത്തു. തിരിച്ചറിയാത്ത മറ്റ് ശരീര ഭാഗങ്ങളും ഇതേ സ്ഥലത്തുതന്നെ സംസ്‌കരിക്കും. മുണ്ടക്കൈയിൽ‌ തിരച്ചിൽ‌ ഉടൻ‌ അവസാനിപ്പിക്കില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനോടൊപ്പം, മൃതദേഹങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിനും സംസ്കരിക്കുന്നതിനുമുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നു.

Story Highlights: Wayanad landslide search for the missing will continue today

Image Credit: twentyfournews