വയനാട് ഉരുള്പൊട്ടല് ദുരിതാശ്വാസ കിറ്റ് വിതരണം നിര്ത്തിവെച്ചു; കളക്ടറുടെ നിര്ദേശം

നിവ ലേഖകൻ

Wayanad landslide relief kit distribution

മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരിതബാധിതര്ക്കുള്ള കിറ്റ് വിതരണം നിര്ത്തിവയ്ക്കാന് വയനാട് ജില്ലാ കളക്ടര് മേപ്പാടി പഞ്ചായത്തിന് നിര്ദേശം നല്കി. കിറ്റിലെ വസ്തുക്കളുടെ പഴക്കവും ഗുണനിലവാരവും സംബന്ധിച്ച് പരാതി ഉയര്ന്ന സാഹചര്യത്തിലാണ് ഈ നടപടി. കിറ്റില് പുഴുവരിച്ച അരി വിതരണം ചെയ്തതായി ട്വന്റിഫോര് വാര്ത്ത പുറത്തുകൊണ്ടുവന്നിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്റ്റോക്കിലുള്ള ഭക്ഷ്യവസ്തുക്കള് വിശദമായി പരിശോധിക്കാനും കളക്ടര് മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്ദേശം നല്കി. റവന്യൂ വകുപ്പ് നല്കിയ വസ്തുക്കളും പഴകിയതാണെന്ന ആരോപണം നിലനില്ക്കുന്നുണ്ട്. ഗുണമേന്മ ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി വിതരണം നടത്താവൂ എന്നാണ് നിര്ദേശം. ശേഷിക്കുന്ന കിറ്റുകള് ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്.

ദുരന്തബാധിതര്ക്ക് നല്കിയ ഭക്ഷ്യക്കിറ്റിലെ സോയാബീന് കഴിച്ച മൂന്ന് കുട്ടികള്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതായി പരാതി ഉയര്ന്നിരുന്നു. വയറിളക്കവും ഛര്ദിയും അനുഭവപ്പെട്ടതിനെ തുടര്ന്ന് ഒരു കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഈ വിഷയത്തില് പഞ്ചായത്ത് ഭരണസമിതിയാണ് ഉത്തരവാദികളെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എല്ഡിഎഫ് പ്രവര്ത്തകര് പ്രതിഷേധിച്ചിരുന്നു.

  മേപ്പാടി റിസോർട്ട് ദുരന്തം: ദുരൂഹതയുണ്ടെന്ന് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് അമ്മ

Story Highlights: Wayanad Collector orders halt to kit distribution for landslide victims due to quality concerns

Related Posts
അമേരിക്കയിൽ കൊടുങ്കാറ്റ്: 25 മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു
America storm deaths

അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 25 പേർ മരിച്ചു. 5000-ൽ അധികം കെട്ടിടങ്ങൾ തകർന്നതായാണ് Read more

മേപ്പാടി റിസോർട്ട് ദുരന്തം: ദുരൂഹതയുണ്ടെന്ന് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് അമ്മ
Meppadi resort tragedy

വയനാട് മേപ്പാടിയിൽ റിസോർട്ടിൽ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം Read more

സെപ്റ്റോ ആപ്പിലൂടെ വാങ്ങിയ ചിക്കൻ പഴകിയതെന്ന് പരാതി
Zepto Stale Chicken

കാക്കനാട് സ്വദേശി സെപ്റ്റോ ഓൺലൈൻ ആപ്പ് വഴി വാങ്ങിയ ചിക്കൻ പഴകിയതാണെന്ന് പരാതിപ്പെട്ടു. Read more

  വയനാട്ടിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം; ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
വയനാട് റിസോർട്ടിൽ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവം: മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ
Wayanad resort accident

വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് Read more

വയനാട് റിസോർട്ടിൽ അപകടം: മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ
Wayanad resort accident

വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും Read more

വയനാട് മേപ്പാടിയിൽ റിസോർട്ട് ഷെഡ് തകർന്ന് യുവതിക്ക് ദാരുണാന്ത്യം
Wayanad resort accident

വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ റിസോർട്ടിൽ ഷെഡ് തകർന്ന് യുവതി മരിച്ചു. 900 Read more

വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
CPIM leader death

വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കെ.എൻ. സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു. Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
വയനാട് ഉരുൾപൊട്ടൽ: പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Wayanad landslide rehabilitation

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി Read more

വയനാട്ടിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം; ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
drunk driving accident

വയനാട് കൂളിവയലിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. Read more

വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; പ്രതി റോബിൻ കസ്റ്റഡിയിൽ
son murders father

വയനാട് എടവകയിൽ പുലർച്ചെ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. മലേക്കുടി ബേബി (63) ആണ് Read more

Leave a Comment