വയനാട് ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സർക്കാർ അടിയന്തിരമായി മാർഗനിർദേശം പുറപ്പെടുവിച്ചു. നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ നടപടി. സംസ്കാരത്തിന് മുമ്പ് ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ, പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകൽ, മൃതദേഹത്തിന്റെയും ആഭരണങ്ങളുടെയും ഫോട്ടോ എടുക്കൽ, ഡി.എൻ.എ സാമ്പിൾ ശേഖരണം എന്നിവ നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.
പൊലീസ് മൃതദേഹങ്ങളെക്കുറിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ അറിയിക്കണമെന്നും, അടക്കം ചെയ്യുന്ന രീതിയിൽ മാത്രമേ സംസ്കരിക്കാവൂ എന്നും നിർദേശമുണ്ട്. സംസ്കാര സ്ഥലം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി 72 മണിക്കൂറിനകം സംസ്കരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്കാര സമയത്ത് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ സാന്നിധ്യം ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി എന്നീ പ്രദേശങ്ങളിലെ പൊതുശ്മശാനങ്ങളിലാണ് സംസ്കാര സൗകര്യം ഒരുക്കിയിരിക്കുന്നത്. മൃതദേഹങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്ക്കാരം എന്നിവയ്ക്ക് രജിസ്ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
Story Highlights: Government issues guidelines for burial of unidentified bodies in Wayanad disaster
Image Credit: twentyfournews