
തൃശൂർ ജില്ലയിലെ കനത്ത മഴയെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്നുകൊണ്ടിരിക്കയാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാക്കപ്പെട്ടു.ഇന്നലെയും ഇന്നുമായി തൃശൂരിൽ കനത്ത മഴ തുടരുകയാണ്.
മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും അതിശക്തമായ മഴയാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കനത്ത മഴ തുടരുകയാണ്.പാലക്കാട് ജില്ലയില് അര്ധരാത്രി മുതല് അതി ശക്തമായ മഴയാണ്.
തിരുവനന്തപുരം ഒഴികെയുള്ള മറ്റ് 13 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story highlight : Water level of chalakudy river may be increased.